Life Style

മരണത്തിനു ശേഷവും ജീവനുണ്ട്, അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം

മരിച്ചു കഴിഞ്ഞ മനുഷ്യന്റെ ജീനുകള്‍ മരണത്തിനു ശേഷമുള്ള നാലു ദിവസങ്ങള്‍ കൂടി ജീവിച്ചിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാന്‍സര്‍ ഉണ്ടാക്കാനും ഭ്രൂണമാകാന്‍ സഹായിക്കുന്നതുമായ ജീനുകള്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ആക്ടീവാകും. ഈ അവസ്ഥ അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രോഗിയുടെ കാന്‍സര്‍ സാധ്യത കുറയ്ക്കും. കൂടാതെ കൊലപാതകം ചെയ്യപ്പെടുന്നവരുടെ ഫോറന്‍സിക് പരിശോധനകള്‍ക്കും ഇത് സഹായിക്കും.

സീബ്രാഫിഷിലും എലികളിലുമാണ് പരീക്ഷണങ്ങള്‍ നടത്തിയതെന്ന് പഠനസംഘത്തിലെ പ്രധാന ശാസ്ത്രജ്ഞനും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ പീറ്റര്‍ നോബിള്‍ പറഞ്ഞു. ഇവയുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷമുള്ള ഏകദേശം ആയിരത്തോളം ജീനുകള്‍ ഇതിനായി പഠനവിധേയമാക്കിയിരുന്നു. സീബ്രാഫിഷിന്റെ ജീനുകള്‍ ജീവന്‍ പോയ ശേഷം നാലു ദിവസത്തെയ്ക്കും എലികളില്‍ രണ്ടു ദിവസത്തെയ്ക്കും പഠനം നടത്തി. ഇവ കൂടാതെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമുള്ള ശരീരങ്ങളില്‍ നൂറു കണക്കിന് ജീനുകള്‍ ജീവനോടെ കണ്ടെത്താനായെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇങ്ങനെ കണ്ടെത്തിയവയില്‍ ചില ജീനുകള്‍ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നവയോ മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ടവയോ ആയിരുന്നു. എന്നാല്‍ മനുഷ്യന്റെ ഡെവലപ്മെന്റൽ ജനീസ് വിഭാഗത്തില്‍ പെട്ടവ ഈ സമയത്ത് ഉണര്‍ന്നിരിക്കുന്നു എന്നതാണ് അമ്പരപ്പിച്ചതെന്ന് നോബിൾ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button