ന്യൂഡല്‍ഹി : ചികിത്സാ പിഴവിന് വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. അപ്പോളോ ഇന്ദ്രപ്രസ്ഥ ആശുപത്രിയും അവിടത്തെ ഡോക്ടറും ചേര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കണ്‍സ്യൂമര്‍ ഫോറം ഉത്തരവായത്. ആശുപത്രി ചെലവിലേക്ക് 50,000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചു.
ഉത്തരാഖണ്ഡ് സ്വദേശിയായ ചന്ദാദേവിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2002ല്‍ തലയിലെ മുഴ നീക്കംചെയ്യാന്‍ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞ് അതേ അസുഖത്തിന് മറ്റൊരു ആശുപത്രിയിലും ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ആദ്യ ശസ്ത്രക്രിയ തെറ്റായാണ് നടത്തിയതെന്നും ട്യൂമര്‍ നീക്കംചെയ്തിരുന്നില്ലെന്നും പിന്നീട് കണ്ടെത്തി.
ആശുപത്രിയുടെയും ഡോക്ടറുടെയും ഭാഗത്തു നിന്ന് സംഭവിച്ച വീഴ്ചയാണ് ഇതിനു കാരണമെന്ന് ദക്ഷിണ ഡല്‍ഹി ജില്ലാ ഉപഭോക്തൃഫോറം ജസ്റ്റിസ് എന്‍.കെ. ഗോയല്‍ പറഞ്ഞു. നഷ്ടപരിഹാരത്തുകയുടെ 80% ആശുപത്രിയും 20% ഡോക്ടറും വഹിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം ചന്ദാദേവി ഈ വര്‍ഷം മരിച്ചു.
Post Your Comments