കൊച്ചി : കൊച്ചി കായലില്‍ വാട്ടര്‍ സ്‌കൂട്ടര്‍ മുങ്ങി യുവാവിനെ കാണാതായി. പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ രക്ഷപെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
രണ്ടു പേര്‍ക്ക് കയറാവുന്ന വാട്ടര്‍ സ്‌കൂട്ടറില്‍ മൂന്ന് പേര്‍ കയറി അമിതവേഗത്തില്‍ സഞ്ചരിച്ചാണ് അപകടത്തിന് വഴിവച്ചത്. കണ്ണൂര്‍ സ്വദേശി ജോമോന്‍ ജോര്‍ജ്, സേലം സ്വദേശി ഗോവിന്ദ് രാജ് എന്നിവരാണ് ബിനീഷിനൊപ്പം സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. അമിത വേഗത്തില്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പെട്ടന്ന് വെട്ടിതിരിച്ചപ്പോള്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് നേവിയും രംഗത്തുണ്ട്.
Post Your Comments