NewsInternational

ഉത്തരകൊറിയയ്ക്ക് ആണവ ഘടകങ്ങള്‍ നല്‍കുന്നത് ആരെന്ന് വെളിപ്പെടുത്തി യു,എസ്

വാഷിങ്ടണ്‍: ഉത്തരകൊറിയയ്ക്ക് ആണവ ഘടകങ്ങള്‍ നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് യു.എസ്. ഐക്യരാഷ്ട്രസംഘടനയുടെ നിയമങ്ങള്‍ക്ക് എതിരാണിതെന്നും യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് കമ്പനികള്‍ നല്‍കുന്ന ഘടകങ്ങള്‍ പാക്കിസ്ഥാന്‍ ആണവോര്‍ജ കമ്മിഷന്റെ (പി.എ.ഇ.സി) സഹായത്താലാണ് ഉത്തരകൊറിയയ്ക്കു ലഭിക്കുന്നതെന്ന് യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

മൊണേല്‍, ഇന്‍കോണെല്‍ എന്നീ ഘടകങ്ങള്‍ ചൈനീസ് കമ്പനികളാണ് പാക്കിസ്ഥാനു നല്‍കുന്നത്. ബെയ്ജിങ് സണ്‍ടെക്ക് എന്ന ചൈനീസ് കമ്പനി ഇവ പാക്കിസ്ഥാനു നല്‍കും. ഇത് ഇവിടുന്ന് ഉത്തരകൊറിയയിലേക്കു പോകുന്നുണ്ട്. ഇത് ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍.എസ.ജിയില്‍ പാക്കിസ്ഥാന്റെ സാധ്യതയെ കുറയ്ക്കുന്നതാണെന്നും വിലയിരുത്തലുണ്ട്.

 

മാത്രമല്ല, ആണവായുധം നിര്‍മിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ പാക്കിസ്ഥാന്‍ ഉത്തരകൊറിയയ്ക്കു കൈമാറിയെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇറാനിലെ ഉത്തരകൊറിയന്‍ എംബസിയിലെ നയതന്ത്രജ്ഞരായ കിം യോങ് ചോയിയും ജാങ് യോങ് സണും 2012 – 2015 കാലയളവില്‍ എട്ടുതവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ പാക്കിസ്ഥാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button