![scaning](/wp-content/uploads/2016/06/scaning.jpg)
നോയിഡ : നോയിഡ സ്വദേശിനിയായ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് ബി.ആര്‍ അംബേദ്കര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സംഘര്‍ഷം അരങ്ങേറി. സ്‌കാനിംഗില്‍ യുവതിക്ക് ഇരട്ടകുട്ടികളാണെന്ന് കണ്ടെത്തുകയും എന്നാല്‍ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതാണ് പ്രശ്‌നമായത്.
സ്‌കാനിംഗില്‍ ഇരട്ട കുട്ടികളാണെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ പ്രസവത്തില്‍ ഒരു കുഞ്ഞേ ഉണ്ടായിരുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്‌കാനിംഗ് റിപോര്‍ട്ടില്‍ പറ്റിയ പിഴവായിരിക്കാം ഇതെന്നും അവര്‍ പറഞ്ഞു. സംഗീത ദേവിയെന്ന യുവതിയാണ് പ്രസവത്തിനായി ആശുപത്രിയിലെത്തിയത്. എന്നാല്‍ സംഗീതയുടെ ബന്ധുക്കള്‍ പറയുന്നത് പ്രസവത്തിന് ശേഷം ഇരട്ട കുട്ടികളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചുവെന്നാണ്.
അഞ്ചുമിനിട്ടില്‍ മൂന്നു തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നാണ് ഇവരുടെ മൊഴി. എന്തായാലും സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Post Your Comments