കായംകുളം: കായകുളം മജിസ്‌ട്രേട്ട് കോടതിയില്‍ കള്ളന്‍ കയറി. രാവിലെ ജീവനക്കാരെത്തി കോടതി തുറന്നപ്പോഴാണ് കള്ളന്‍ കയറിയ വിവരം പുറത്തറിഞ്ഞത്. മജിസ്‌ട്രേറ്റിന്റെ മുറിയിലും തൊണ്ടി മുതല്‍ സൂക്ഷിച്ച മുറിയിലുമാണ് കള്ളന്‍ കയറിയത്. ജഡ്ജിയുടെ മേശ വാരിവലിച്ചിട്ട കള്ളന്‍ മേശപ്പുറത്തുണ്ടായിരുന്ന ലാപ്പ്‌ടോപ്പ് തല്ലിത്തകര്‍ത്തിട്ടുണ്ട്.
മോഷണ ശ്രമം അറിഞ്ഞതിനെ തുടര്‍ന്ന് കായംകുളം പൊലീസ് കോടതിയില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് കള്ളന്‍ അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കോടതിയില്‍ നിന്ന് എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
സുപ്രധാന കേസുകള്‍ പലതും കോടതിയില്‍ വിചാരണയിലിരിക്കുന്നതിനാല്‍ കള്ളന്‍ കയറിയ സംഭവം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഏതെങ്കിലും കോടതി രേഖകള്‍ നഷ്ടപ്പെട്ടതായി അറിയില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം പറയാന്‍ സാധിക്കൂവെന്നും കോടതി അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് കോടതിയിലെ അഭിഭാഷകരുടെ മുറിയിലും കള്ളന്‍ കയറിയിരുന്നു.
Post Your Comments