തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കാന്‍ തീരുമാനം. മന്ത്രിമാരുടെ യാത്രക്ക് ഇനി എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും ഉണ്ടാകില്ല. സംസ്ഥാന സുരക്ഷാ അവലോകനസമിതിയുടേതാണ് തീരുമാനം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷയും പിന്‍വലിക്കും. മന്ത്രിസഭ തന്നെയാണ് മന്ത്രിമാരുടെ സുരക്ഷയില്‍ കുറവു വരുത്താന്‍ നിര്‍ദേശം നല്‍കിയത്.
Post Your Comments