തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് ഇനി ഒരു ടോള്‍ഫ്രീ നമ്പര്‍ മാത്രം. നിലവില്‍ സ്ത്രീ സുരക്ഷയ്ക്കായി 1090, 1098, 100 തുടങ്ങിയ നമ്പരുകളാണ് വിവിധ വകുപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമേ വനിതാ കമ്മീഷന്റെയും വനിതാ വികസന കോര്‍പ്പറേഷന്റെയും കുടുംബശ്രീയുടേയും വിവിധ പദ്ധതികളിലെ നമ്പരുമുണ്ട്. ഒന്നിലധികം ടോള്‍ഫ്രീ നമ്പരുകള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒറ്റനമ്പരിലേക്ക് മാറുന്നത്.
പൊലീസിന്റേതുള്‍പ്പെടെ വിവിധ വകുപ്പുകളുടെ ടോള്‍ഫ്രീ നമ്പരുകളെ ഏകോപിപ്പിച്ച് 181 എന്ന നമ്പര്‍ അടുത്തമാസം നിലവില്‍ വരും. സ്ത്രീ സുരക്ഷയ്ക്കായി രാജ്യത്ത് ഒറ്റ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും പുതിയ നമ്പര്‍ വരുന്നത്. വനിതാ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തായിരിക്കും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 181 ഹെല്‍പ്പ് ലൈനിന്റെ സേവന കേന്ദ്രങ്ങളുണ്ടാകും.
അപകടത്തില്‍പ്പെട്ടതായി ഒരു സ്ത്രീയുടെ അറിയിപ്പ് കോള്‍ സെന്ററില്‍ ലഭിച്ചാല്‍ ജില്ലാ ആസ്ഥാനത്തെ സേവന കേന്ദ്രത്തിലേക്ക് വിവരം ഉടനടി കൈമാറും. സേവന കേന്ദ്രത്തില്‍ പൊലീസ്, ആരോഗ്യനിയമ മേഖലയിലെ പ്രതിനിധികളുണ്ടാകും. അത്യാധുനിക ആംബുലന്‍സ് സൗകര്യവുമൊരുക്കും. ഇതുകൂടാതെ, സ്ത്രീകള്‍ക്ക് കൗണ്‍സിലിങ്ങും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ അറിയാനുള്ള സൗകര്യവും ടോള്‍ഫ്രീ നരിലൂടെ ലഭിക്കും.
Post Your Comments