പെന്‍സില്‍വാനിയ ● അമേരിക്കയില്‍ പന്ത്രണ്ട് പെൺകുട്ടികൾക്കൊപ്പം താമസിച്ചിരുന്ന മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ ഫീസ്റ്റർവിൽ നഗരത്തിലാണ് സംഭവം. അയൽക്കാരുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടികൾക്കൊപ്പം താമസിച്ചിരുന്ന ലീ കപ്ലാൻ എന്ന അൻപതൊന്നുകാരൻ പിടിയിലായത്.
കൂട്ടത്തിൽ മുതിർന്ന പെൺകുട്ടിയിൽ ഇയാൾക്ക് രണ്ടു മക്കളും ഉണ്ട്. രണ്ടു കുട്ടികളുടെ മാതാവായ പെൺകുട്ടിക്ക് 18 വയസ്സായിട്ടേയുള്ളൂ. ബാക്കി ഒൻപതു പേർ ഈ പെൺകുട്ടിയുടെ സഹോദരിമാരാണെന്ന് പോലീസ് സംശയിക്കുന്നു. മറ്റു കുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവോയെന്നു വ്യക്തമല്ല. ഈ കുട്ടിയെ നാലു വർഷം മുൻപ് അവളുടെ മാതാപിതാക്കൾ ഇയാൾക്കു ‘സമ്മാനമായി’ നൽകിയതാണെന്നു പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതകളിൽനിന്നു രക്ഷിച്ചതിന്റെ പ്രതിഫലമായിട്ടാണു മകളെ കപ്ലാനു സമ്മാനമായി നൽകിയതെന്ന് അവളുടെ മാതാപിതാക്കൾ പൊലീസിനോടു പറഞ്ഞു. അവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments