KeralaNews

ഷോജിവധക്കേസിലെ അമീറുള്ളയും ഈ അമീര്‍ തന്നെയോ?

കൊച്ചി:ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ മൂവാറ്റുപുഴ മാതിരപ്പള്ളി ഷോജി വധക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.ജിഷ കേസിലെ തെളിവെടുപ്പു പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അമീറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. മാതിരപ്പള്ളി ആയുര്‍വേദ ആശുപത്രിക്കു സമീപമുള്ള വീടിനുള്ളിലെ മുറിയില്‍ വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി(34)യെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത് 2012 ഓഗസ്റ്റ് എട്ടിന് രാവിലെ 11ന് ആയിരുന്നു. രണ്ടു കൊലപാതകങ്ങളിലെയും സമാനതകള്‍, കൊലനടന്ന സ്ഥലങ്ങളുടെ സാമിപ്യം, ആറു വര്‍ഷം മുന്‍പാണു അമീര്‍ കേരളത്തിലെത്തിയതെന്നു സൂചന നല്‍കുന്ന അമ്മ ഖദീജയുടെ മൊഴികള്‍ എന്നിവയാണ് ഈ കേസില്‍ അമീറിനെ ചോദ്യം ചെയ്യാനുള്ള കാരണം.
വീടിനോടു ചേര്‍ന്നുള്ള മുറിയില്‍ ഔഷധശാല നടത്തുന്ന ഷോജി ഈ സമയത്ത് തനിച്ചായിരുന്നു. ഭര്‍ത്താവു ഷാജി കോതമംഗലത്തെ വ്യാപാര സ്ഥാപനത്തിലും മക്കള്‍ സ്‌കൂളിലുമായിരുന്നു. വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്യുന്ന രണ്ടു നിര്‍മാണ തൊഴിലാളികള്‍ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണു കൊല നടന്നതെന്നാണു കേസ് ഡയറിയിലുള്ളത്. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ ഔഷധ ശാലയില്‍ രണ്ടു പേര്‍ കാത്തു നില്‍ക്കുന്നതു കണ്ടാണു തൊഴിലാളികള്‍ ഷോജിയെ അന്വേഷിച്ചത്. വീടിന്റെ പിന്‍വശത്തെ മുറിയില്‍ തറയില്‍ വിരിച്ചിരുന്ന പുല്‍പായയില്‍ കഴുത്തറുത്തു രക്തം വാര്‍ന്നു മരിച്ചു കിടക്കുകയായിരുന്നു ഷോജി.കൊലനടന്ന കാലത്ത് ‘അമീറുള്ള’ എന്നു വിളിപ്പേരുള്ള ഇതര സംസ്ഥാന തൊഴിലാളി കോതമംഗലം പ്രദേശത്തുണ്ടായിരുന്നതായും പിന്നീട് ഇയാളെ കാണാതായതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്.

ജിഷയുടെയും ഷോജിയുടെയും കൊലപാതകങ്ങള്‍ നടന്ന സാഹചര്യങ്ങള്‍ തമ്മില്‍ സമാനതകളുണ്ട്. ജിഷയുടെ വീട്ടില്‍ നിന്ന് 16 കിലോമീറ്ററാണു ഷോജിയുടെ വീട്ടിലേക്കുള്ള ദൂരം. ജിഷ കൊലക്കേസില്‍ ഇതുവരെ കവര്‍ച്ച റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഷോജിയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ആദ്യം സംശയിച്ചിരുന്നെങ്കിലും പിന്നീട് ഇവ വീട്ടില്‍ കണ്ടെത്തിയിരുന്നു. കൊലക്കത്തിയുടെ അതിക്രൂരമായ പ്രയോഗമാണു തീവ്രവാദ വിഭാഗങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ രണ്ടു കേസുകളേയും അടുപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button