ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ ചരിത്ര ദൌത്യത്തിനു സി 34 റോക്കറ്റ് ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്നു കുതിച്ചുയരും. രാവിലെ 9.25 ന് സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് സി- 34 റോക്കറ്റ് വിക്ഷേപിക്കുന്നത്.
ഐ.എസ്.ആര്‍.ഒയുടെ കാര്‍ട്ടോസാറ്റിനു പുറമെ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും, കാനഡയുടെ രണ്ടും, ജര്‍മനി, ഇന്തോനേഷ്യ എന്നിവയുടെ ഓരോന്നു വീതവും ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ചെന്നൈ സത്യഭാമ സര്‍വകലാശാലയുടെയും പൂന കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെയും ഓരോ ഉപഗ്രഹങ്ങളുമുണ്ട്. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 സി ഉപഗ്രഹത്തിനൊപ്പമാണ് മറ്റ് 19 ഉപഗ്രഹങ്ങളും കുതിക്കുക.
ഐ.എസ്.ആര്‍.ഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ പി.എസ്.എല്‍.വി സി-34 ആണ് ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലേക്കു സംവഹിക്കുന്നത്. വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റിന് 727.5 കിലോ ഭാരമുണ്ട്. വിക്ഷേപണത്തിന്റെ പതിനേഴാം മിനിറ്റില്‍ കാര്‍ട്ടോസാറ്റ് ലക്ഷ്യത്തിലെത്തും. തുടര്‍ന്ന് ഒന്നിന് പിന്നാലെ മറ്റൊന്നായി മറ്റുള്ളവയും ലക്ഷ്യത്തിലെത്തിക്കും.
Post Your Comments