IndiaNews

ഐ.ആര്‍.എന്‍.എസ്.എസ് 1-എഫ് വിക്ഷേപണം ഇന്ത്യക്ക് ഇന്ന്് അഭിമാന മുഹൂര്‍ത്തം

ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ആറാം ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ-്1 എഫ് വിക്ഷേപണം ഇന്ന്. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് വൈകീട്ട് നാലിനാണ് വിക്ഷേപണം. പി.എസ്.എല്‍.വിസി- 32 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും. പി.എസ്.എല്‍.വിയുടെ 34-ാമത്തെ വിക്ഷേപണമാണ് ഇത്. റോക്കറ്റിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.

ഐ.എസ്.ആര്‍.ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഐ.ആര്‍.എന്‍.എസ്.എസ് ശ്രേണിയിലെ അഞ്ചെണ്ണം ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. 1425 കിലോ ഭാരമുള്ള ഐ.ആര്‍.എന്‍.എസ്.എസ്-1
എഫിന് 12 വര്‍ഷമാണ് ആയുസ്. ഗതിനിര്‍ണയ പ്രക്രിയയില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പം ഇതും വ്യക്തമായ പങ്ക് വഹിക്കും.

പരമ്പരയിലെ ആദ്യ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്1എ 2013 ജൂലൈ ഒന്നിന് ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 1-ബി 2014 ഏപ്രില്‍ നാലിനും 1-സി അതേവര്‍ഷം ഒക്ടോബറിലും 1-ഡി 2015 മാര്‍ച്ച് 28നും വിക്ഷേപിച്ചു. 1-ഇ ഈ വര്‍ഷം ജനുവരി 20ന് വിക്ഷേപിച്ചു.

ഏപ്രില്‍ മധ്യത്തോടെ ഐ.ആര്‍.എന്‍.എസ്.എസ്1-ജി ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇതോടെ ഗതി നിര്‍ണയത്തിന് ഇന്ത്യക്ക് സ്വന്തം സംവിധാനത്തെ ആശ്രയിക്കാനാകും

shortlink

Post Your Comments


Back to top button