സ്വയംഭോഗത്തിന് ആരോഗ്യവശങ്ങളും വേണ്ട രീതിയിലിയല്ലെങ്കില്‍ ദോഷങ്ങളുമുണ്ട്. ഇത് ആരോഗ്യപരമായ കാര്യങ്ങളെ മാത്രമല്ല, സൗന്ദര്യ, മുടിസംബന്ധമായവയേയും ബാധിയ്ക്കാം.
മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നായി മുടികൊഴിച്ചിനെ കാണാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
സ്വയംഭോഗം ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, മറ്റു കാരണങ്ങള്‍ കൂടാതെ മുടികൊഴിച്ചിലുണ്ടെങ്കില്‍, സ്വയംഭോഗത്തെയും കാരണക്കാരനായി സംശയിക്കാം.
വെറുതെ പറയുന്നതല്ല, ഇതിന് ആയുര്‍വേദം നല്കുന്ന വിശദീകരണവുമുണ്ട്.
ബീജമെന്നു പറയുന്നത് പുരുഷശരീരത്തിലെ പോഷകങ്ങള്‍ കൂടിയടങ്ങിയവയാണ്. സ്വയംഭോഗം ബീജനഷ്ടവും ഇതുവഴി പോഷകനഷ്ടവുമുണ്ടാക്കും. പോഷകങ്ങളുടെ കുറവ് മുടികൊഴിയാന് കാരണമാകുകയും ചെയ്യും.
സ്വയംഭോഗസമയത്തും പല തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ശരീരത്തില്‍ നടക്കുന്നുണ്ട്. ഇതിലൊന്നാണ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഡിടിഎച്ച് ആയി മാറുന്നത്. കൂടുതല്‍ ഡിടിഎച്ച് ശരീരത്തില്‍ അടിഞ്ഞു കൂടുന്നത് മുടിവേരുകള്‍ക്കു നല്ലതല്ല. ഇത് മുടികൊഴിച്ചിലിന് ഇടയാക്കുന്നു.
സ്വയംഭോഗം അമിതമാകുന്നതിന്റെ ദൂഷ്യവശങ്ങളില്‍ ഇതു മാത്രമല്ല, നടുവേദന, ലൈംഗികാവയവഭാഗത്തു വേദന, വളഞ്ഞ ലിംഗം എന്നിവയുണ്ടാകാം.
Post Your Comments