കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചു ജയിലിന് പുറത്തിറങ്ങിയ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സ്വീകരണം. യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സൈബര്‍ പോരാളി ഗ്രൂപ്പിന്റെ അഡ്മിനുമായ ശ്രീദേവ് സോമന്റെ നേതൃത്വത്തിലാണ് കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് ജയിലിന് മുന്നില്‍ സ്വീകരണം നല്‍കിയത്.
ഇത് കൂടാതെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും സവാദിനെ സ്വീകരിക്കാന്‍ ആലുവ സബ് ജയിലിനു പുറത്ത് എത്തിയിരുന്നു. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
‘തളരരുത്, ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സവാദ് വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിയായ സവാദിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ പേജും ഇന്ന് ആരംഭിച്ചിട്ടുണ്ട്.
ശ്രീദേവ് സോമന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
പ്രിയപ്പെട്ട സവാദിന് ഒപ്പം… കൂടെയുണ്ട്..
ഹണി ട്രാപ്പിൽ കുടുങ്ങി ജയിലിൽ പോയ പൊതു പ്രവർത്തകൻ പ്രിയപ്പെട്ട നമ്മുടെ സവാദ് ജയിൽ മോചിതനായി…
‘ഓള്‍ കേരള സവാദ് ഫാന്‍സ് ക്ലബ്’ എന്ന പേരിലാണ് പേജ് ആരംഭിച്ചിരിക്കുന്നത്. ഇക്കായോടൊപ്പം എന്ന കവര്‍ ഫോട്ടോ നല്‍കിയിരിക്കുന്ന പേജില്‍ പ്രതിയായ സവാദിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണധികവും.
മെയ് 17ന് അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് സവാദില്‍ നിന്നും ദുരനുഭവമുണ്ടായത്.ദേശീയപാതയില്‍ അത്താണിയിലാണ് സംഭവമുണ്ടായത്. സിനിമാപ്രവര്‍ത്തകയായ തൃശ്ശൂര്‍ സ്വദേശിനി ഷൂട്ടിങ്ങിനായി കെ.എസ്.ആര്‍.ടി.സി. ബസില്‍ എറണാകുളത്തേക്ക് പോവുകയായിരുന്നു.
അങ്കമാലിയില്‍ നിന്നാണ് സവാദ് ഈ ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലിയില്‍നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാന്‍ തുടങ്ങി. കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടി.
കണ്ടക്ടര്‍ യുവാവിനെ പടിച്ചു നിർത്താന്‍ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായിരുന്നു. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments