NewsIndia

നികുതി വെട്ടിപ്പുകാരെ കരുതിയിരിക്കുക നിയമം കര്‍ശനമാക്കുന്നു

ന്യൂഡല്‍ഹി: നികുതിവെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആദായനികുതി വകുപ്പ്. വെട്ടിപ്പുകാര്‍ക്കെതിരെ അറസ്റ്റ്, തടവ് ശിക്ഷ, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

നടപ്പു സാമ്പത്തികവര്‍ഷം സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള രേഖയിലാണ് നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ ടാക്‌സ് റിക്കവറി ഓഫീസര്‍മാരായി (ടി.ആര്‍.ഒ) നിയോഗിക്കും.

നികുതിയടവില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 276c (2) വകുപ്പു പ്രകാരം മൂന്നുമാസം മുതല്‍ മൂന്നു വര്‍ഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമെ ഇത് നടപ്പാക്കിയിരുന്നുള്ളു.

നികുതി വെട്ടിപ്പു കേസുകളുടെ എണ്ണത്തിലെ വര്‍ധനയാണ് കര്‍ശന നടപടികളിലേക്ക് വകുപ്പിനെ നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button