റിയാദ് ● ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു സൗദി രാജാവ് പ്രധാനമായും രഘുറാമിന്റെ സഹായം തേടുന്നത്. മാസത്തില്‍ പത്തു ദിവസം മാത്രം സൗദിയില്‍ ഉണ്ടായാല്‍ മതി, ഏതു രാജ്യത്തും താമസിക്കാനുള്ള സ്വാതന്ത്ര്യം എന്നീ ആനുകൂല്യങ്ങളും സൗദി രാജാവിന് ഓഫര്‍ ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ നാലിനാണ് രഘുറാമിന്റെ കാലാവധി അവസാനിക്കുന്നത്. രഘുറാമിന്റെ സഹായം തേടി നിരവധി രാജ്യങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. അതേസമയം, ഘുറാമിനെ വീണ്ടും ഗവര്‍ണറാക്കാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments