NewsIndiaInternational

ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ പിടിയില്‍

ജമ്മു: ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ അബു ഉകാഷ ജമ്മു കാഷ്മീരില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. കുപ്‌വാര ജില്ലയിലെ ലോലാബ് പ്രദേശത്ത്‌ സൈന്യവും പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ ലഷ്‌കര്‍ കമാന്‍ഡറാണെന്നു മനസ്സിലായത്. മുമ്പ് അബു ഉകാഷ പാക്കിസ്ഥാനിലായിരുന്നുവെന്നറിയിച്ച സൈന്യത്തിന് ഇയാള്‍ എന്നാണ് ഇന്ത്യയിലെത്തിയതെന്ന കാര്യത്തില്‍ സൂചന ലഭിച്ചിട്ടില്ല. അറസ്റ്റിലായ സമയത്ത് ഇയാളില്‍നിന്ന് ഗ്രനേഡും 38,000 രൂപയും പിടിച്ചെടുത്തു.

അബു ഉകാഷ അറസ്റ്റിലായതിനു പിന്നാലെ ലോലാബ് താഴ്‌വരയിലെ വനപ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button