തിരുവനന്തപുരം : കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. വലിയതുറയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണനാണ് സഹോദരങ്ങളായ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒന്‍പതും പതിനൊന്നും വയസ്സുള്ള കുട്ടികളെയാണ് ഇയാള്‍ മര്‍ദിച്ചത്.
അനുസരണക്കേടു കാട്ടിയിട്ടാണ് കുട്ടിയെ അടിച്ചതെന്ന് മാതാവ് മഞ്ജു പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍ കണ്ണന്റെ വിലക്കു ലംഘിച്ച് മഞ്ജു കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് സഹോദരി പറഞ്ഞു. ഒന്‍പതു വയസ്സുകാരന്റെ രണ്ടു കൈയും കണ്ണന്‍ തിരിച്ചൊടിച്ചു. കുട്ടിയെ മൂന്നുതവണ എടുത്തെറിഞ്ഞു കുട്ടിയുടെ മുഖത്തും പരുക്കേറ്റിരുന്നു. 11 വയസ്സുള്ള പെണ്‍കുട്ടിയേയും ഇയാള്‍ മര്‍ദിച്ചു.
വേദന സഹിക്കാനാകാതെ കുട്ടി അലറിക്കരഞ്ഞിട്ടും അമ്മയും രണ്ടാനച്ഛനും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments