KeralaNews

കറിപൗഡറുകളില്‍ മായം : നാലു വന്‍കിട കറിപൗഡര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് നോട്ടീസ്; രണ്ട് കമ്പനികള്‍ക്ക് പിഴ

തിരുവനന്തപുരം: നാലു വന്‍കിട കറിപൗഡര്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കു ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. രണ്ടു സ്ഥാപനങ്ങളില്‍ നിന്നായി 25,000 രൂപ പിഴ ഈടാക്കി. 17 വന്‍കിട സ്ഥാപനങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായിട്ടുള്ള കറിപൗഡറുകള്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ആട്ട, മൈദ, ഗോതമ്പ് എന്നിവയില്‍ മായം കലരുന്നുണ്ടെന്നും ഇവയുടെ ഗുണനിലവാരത്തില്‍ കുറവുണ്ടെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.കെ.ശൈലജയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ജി.ആര്‍.ഗോകുല്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഏതൊക്കെ കമ്പനികളിലാണ് പരിശോധന നടന്നതെന്നോ ഏത് സ്ഥാപനത്തിനാണ് പിഴ ഈടാക്കിയതെന്നോ പതിവ് പോലെ ഔദ്യോഗികമായി പറയുന്നില്ല. അനൗദ്യോഗികമായി പോലും ഇക്കാര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയെന്നതാണ് വസ്തുത. പത്രക്കുറിപ്പിലും ഈ സ്ഥാപനങ്ങളുടെ പേര് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറല്ല.

സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായിട്ടുള്ള കറിപൗഡറുകള്‍, മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ആട്ട, മൈദ, ഗോതമ്പ് എന്നിവയില്‍ മായം കലരുന്നുണ്ടെന്നും ഇവയുടെ ഗുണനിലവാരത്തില്‍ കുറവുണ്ടെന്നുമുള്ള പൊതുജനങ്ങളുടെ പരാതികളുടെ
അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കറിപൗഡറുകള്‍ പരിശോധിക്കുന്നതിന് തിരുവനന്തപുരം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സതീഷ്‌കുമാര്‍ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 17 വന്‍കിട ഉല്‍പാദക യൂണിറ്റുകള്‍ പരിശോധിച്ചതില്‍ 4 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴയിനത്തില്‍ 25,000 രൂപയീടാക്കുകയും ചെയ്തു. പരിശോധനക്കായി കറിമസാലകളുടെ 13 സ്റ്റാറ്റിയുട്ടറി സാമ്പിളുകളും 38 സര്‍വലന്‍സ് സാമ്പിളുകളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button