India

യോഗ ചെയ്ത് റെക്കോര്‍ഡിട്ട് 2000 ഗര്‍ഭിണികള്‍

അഹമ്മദാബാദ് : യോഗ ചെയ്ത് റെക്കോര്‍ഡിട്ട് 2000 ഗര്‍ഭിണികള്‍. രാജ്‌കോട്ടില്‍ നടന്ന യോഗപ്രദര്‍ശന വേദിയിലായിരുന്നു 2000ത്തോളം ഗര്‍ഭിണികളും പങ്കെടുത്തത്. രണ്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന യോഗപ്രദര്‍ശനത്തില്‍ ഏകദേശം 1.25 ലക്ഷം പേരാണ് പങ്കെടുത്തത്. 40000ത്തോളം യോഗപ്രദര്‍ശന വേദികളാണ് സംസ്ഥാനത്താകെ ഒരുക്കിയിരുന്നത്.

യോഗയെക്കുറിച്ചുള്ള അവബോധം വളരുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യപരമായ ജീവിതം നയിക്കുന്നതിനായി ആളുകള്‍ യോഗയ്ക്ക് പ്രഥമപരിഗണന നല്‍കുന്നതില്‍ സന്തോഷമുണ്ട്. മുഴുവന്‍ ലോകവും അധികം വൈകാതെ ഇതിലേക്ക് കടന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി പെ.പി നഡ്ഢ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.സുഭാഷ് റെഡ്ഢി, ജസ്റ്റിസ് കെ.എസ് ജാവേരി എന്നിവരും യോഗപ്രദര്‍ശനത്തില്‍ പങ്ക് ചേര്‍ന്നു.

മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, ഗവര്‍ണര്‍ ഒ.പി. കോഹ്ലി, വിവിധ മതസാംസ്‌കാരികആത്മീയ നേതാക്കള്‍ തുടങ്ങിയരും സംസ്ഥാനതല ഉദ്ഘാടനം നടന്ന ജി.എം.ടി.സി ഗ്രൗണ്ടിലെ യോഗപ്രദര്‍ശനത്തില്‍ പങ്കെടുത്തു. എം.എല്‍.എമാര്‍, ഐ.പി.എസ്‌ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങി 30000ത്തോളം പേര്‍ക്കൊപ്പം മുഖ്യമന്ത്രിയും യോഗാസനങ്ങള്‍ ചെയ്തു. 8000 കുട്ടികളെ അണിനിരത്തിക്കൊണ്ടുള്ള മനുഷ്യചങ്ങലയും റെക്കൊര്‍ഡിട്ടുവെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button