Gulf

സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കി

സൗദി : വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കി. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്നും ട്രാഫിക് പോലീസ് ഇനി കനത്ത പിഴ ചുമത്തും. ഇതിനുള്ള പ്രത്യേക അനുമതിയും മിനിസ്ട്രി നല്‍കിയിട്ടുണ്ട്.

റോഡ് മുറിച്ച് കടക്കുമ്പോഴുള്ള അപകടങ്ങളാണ് നിലവില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ തെറ്റായി റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്നും 100 ദിര്‍ഹം പിഴ ചുമത്തും. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നവരില്‍ നിന്നും 100 ദിര്‍ഹം പിഴ ഈടാക്കും. അനധികൃത പാര്‍ക്കിംഗുകള്‍ നടത്തിയാലും ഇനി കുടുങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button