കറാച്ചി : ‘ഓം’ ചിഹ്നം പതിച്ച ചെരിപ്പുകള്‍ വില്‍പ്പന നടത്തുന്നതിനെതിരെ പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ വികാരം വൃണപ്പെടുത്തി ‘ഓം’ ചിഹ്നം പതിപ്പിച്ച ചെരിപ്പുകളുടെ വില്‍പ്പന നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമൂഹം നോട്ടീസ് അയച്ചിട്ടുണ്ട്.
ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതിനാണ് ‘ഓം’ ചിഹ്നം പതിപ്പിച്ച ചെരിപ്പുകള്‍ വിപണിയില്‍ എത്തിച്ചതെന്ന് ആരോപിച്ച് പ്രവശ്യയിലെ ഹിന്ദുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ചെരിപ്പിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതേത്തുടര്‍ന്നാണ് ചെരിപ്പുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന ആവശ്യം ഹൈന്ദവ സംഘടനകള്‍ ശക്തമായിരിക്കുന്നത്.
Post Your Comments