ലണ്ടന്‍: പതിനഞ്ചുവയസിനുള്ളില്‍ പയ്യന്‍ ചെയ്തുകൂട്ടാത്ത സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളോ കുറ്റകൃത്യങ്ങളോ ഇല്ല. മോഷണം, ഭവനഭേദനം, അടിപിടി, പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തല്‍ അങ്ങനെ നീളുന്നു കുറ്റകൃത്യങ്ങളുടെ പട്ടിക. സഹികെട്ട യൂത്ത് കോടതി പയ്യന്റെ ശരീരത്തില്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) ടാഗ് ഘടിപ്പിച്ചു വിടാന്‍ ഉത്തരവിട്ടു.
ഇനി പയ്യന്‍ എവിടെപ്പോയാലും പൊലീസിനറിയാം. ഈ സ്ഥലങ്ങളില്‍ എവിടെയെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നാലുടന്‍ ഇവനെ പിടിക്കുകയും ചെയ്യും. കുറ്റാന്വേഷകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. ജി.പി.എസ് ഉള്ളതിനാല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പയ്യനും മടിക്കും. ആറു മാസത്തേക്കാണ് തല്‍ക്കാലം ഈ ശിക്ഷ. നല്ലനടപ്പിന് പല വഴി ശ്രമിച്ചിട്ടും രക്ഷയില്ലാഞ്ഞാണ് കോടതി കടുത്ത നടപടിയിലേക്കു തിരിഞ്ഞത്. നിയമപരമായ കാരണങ്ങളാല്‍ പയ്യന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. 15 നു താഴെ പ്രായമുള്ള ഒരാളില്‍ ജിപിഎസ് ടാഗ് ഘടിപ്പിച്ചുവിടുന്നത് ബ്രിട്ടനില്‍ ആദ്യമാണ്. എന്നാല്‍, പ്രായപൂര്‍ത്തിയായ ഒരാള്‍ക്കു കോടതി ഇടപെട്ട് ജി.പി.എസ് സംവിധാനം നേരത്തേ ഘടിപ്പിച്ചിട്ടുണ്ട്.
Post Your Comments