ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സ്മാർട്ട്ഫോണുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റിലേഷൻ അഥവാ, നാവിക് സംവിധാനം ഏർപ്പെടുത്തണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. ജിപിഎസിന് പുറമേ, ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് നാവിക്. ഐഎസ്ആർഒ ആണ് നാവിക് വികസിപ്പിച്ചെടുത്തിട്ടുള്ളത്. 2023 മുതൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ ജിപിഎസിനോടൊപ്പം നാവിക് കൂടി പിന്തുണയ്ക്കുന്ന തരത്തിലുള്ള ഫോണുകൾ പുറത്തിറക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
അമേരിക്ക വികസിപ്പിച്ച നാവിഗേഷൻ സംവിധാനമാണ് ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം. നിലവിൽ, വിപണിയിലുള്ള ഭൂരിഭാഗം സ്മാർട്ട്ഫോണുകളും ജിപിഎസ് സംവിധാനത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, ജിപിഎസിന്റെ ആശ്രയത്വം കുറച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവികിനെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2018 ൽ ആരംഭിച്ച നാവികിന് 8 ഉപഗ്രഹങ്ങളാണ് ഉള്ളത്.
Also Read: ബസില്‍ പതിനേഴുകാരിക്ക് നേരെ ലൈംഗീക അതിക്രമം : പൊലീസുകാരനെതിരെ പോക്സോ കേസ്
Post Your Comments