തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് ദളിതരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ അക്രമങ്ങള്‍ കൂടുന്നു എന്നും പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്റ് അഡ്വക്കേറ്റ് പി. സുധീര്‍ പത്ര കുറിപ്പില്‍ പറഞ്ഞു. ഇതിനെതിരെ ബുധനാഴ്ച (22-6-2016) സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദളിത് യുവതികളെ ജാതി പേര് വിളിച്ചാക്ഷേപിക്കുക മാത്രമല്ല ചോദ്യം ചെയ്തപ്പോള്‍ കൈക്കുഞ്ഞിനോടൊപ്പം ജയിലില്‍ അടയ്ക്കുകയുമായിരുന്നു.പിന്നീട് സി.പി.എം നേതാക്കളുടെ പരസ്യ വിമര്‍ശനങ്ങളില്‍ മനം നൊന്ത് യുവതികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിലുമാണ്.സി.പി.എം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണം പിണറായി വിജയന്‍ സംസ്ഥാനത്തെ പട്ടിക ജാതിക്കാരുടെ കൂടെ മുഖ്യമന്ത്രിയാണെന്ന് മറക്കരുത് അഡ്വക്കേറ്റ് പി. സുധീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments