ബംഗളൂരു: മൂന്ന് വര്‍ഷം പിന്നിട്ട കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. നിലവിലെ 13 മന്ത്രിമാര്‍ക്ക് പകരം പുതിയ 13 പേരെ ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മന്ത്രിസഭ അഴിച്ചു പണിതത്. ഇതില്‍ ഒമ്പത് പേര്‍ കാബിനറ്റ് പദവിയുള്ളവരും നാലു പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജി.പരമേശ്വരയും നടത്തിയ രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
പുതിയ മന്ത്രിമാരിലുള്‍പ്പെട്ട കെ. തിമ്മപ്പ നിലവില്‍ സ്പീക്കറാണ്. സഹമന്ത്രിയായി നിയമിക്കപ്പെട്ട പ്രിയങ്ക് എം. ഖാര്‍ഗെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകനാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ 34 അംഗ മന്ത്രിസഭയാണ് കര്‍ണാകടത്തിലുള്ളത്.
Post Your Comments