ഹരിപ്പാട്: വിമുക്ത ഭടന്മാരുടെ സര്‍വീസ് ക്വാട്ട വില്‍ക്കുന്നത് തടയുമെന്ന് ഋഷി രാജ് സിംഗ്.സര്‍വീസ് ക്വാട്ടയിലെ മദ്യം വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ് വ്യക്തമായ തെളിവോടെ എക്സൈസ് ഉദ്യോഗസ്ഥരെയോ തന്നെയോ വിവരം അറിയിച്ചാല്‍ കുപ്പിമാറ്റക്കാരെ കൈയോടെ പിടികൂടുമെന്നും ഹരിപ്പാട് അമൃത വിദ്യാലയത്തിലെ കുട്ടികളുമായുള്ള സംവാദത്തില്‍ അദ്ദേഹം പറഞ്ഞു.
“വിമുക്തഭടന്മാരില് ചിലര്‍ സര്‍വീസ് ക്വാട്ടയായി കിട്ടുന്ന മദ്യം കച്ചവടം ചെയ്യുന്നത് നിര്‍ത്തിക്കുമോ? ഇരുപത്തിനാല് മണിക്കൂറും നാട്ടിന്‍പുറങ്ങളില്‍ മദ്യം ലഭ്യമാക്കുന്ന ഈ നടപടി തെറ്റല്ലേ?” എന്ന പത്താം ക്ലാസുകാരി ഐശ്വര്യയുടെ ഈ ചോദ്യത്തിനായിരുന്നു എക്സൈസ് കമ്മീഷണറുടെ മറുപടി.രാജ്യം കാക്കാന്‍ ഇരുപതും ഇരുപ്പത്തിയഞ്ചും വര്‍ഷം ജോലിചെയ്യുന്ന പട്ടാളക്കാര്‍ക്ക് കൊടുത്തോട്ടെ, അവര്‍ കഴിക്കട്ടെ. പക്ഷേ, അത് വില്ക്കാന് പാടില്ല. ഇത്തരം കച്ചവടക്കാരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments