കണ്ണൂര്‍ : തലശേരിയില്‍ ദളിത് യുവതികളെ ജയിലിലടച്ച സംഭവം ആസൂത്രിതമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കോ ആഭ്യന്തര വകുപ്പിനോ വീഴ്ച പറ്റിയിട്ടില്ലന്നു പറഞ്ഞ മന്ത്രി പറഞ്ഞു. കെ. സുധാകരന്റെ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുറ്റപ്പെടുത്തി.
പോലീസ് അറസ്റ്റ് ചെയ്ത യുവതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്വം സി.പി.എം ഏറ്റെക്കുണമെന്ന് കോണ്‍ഗ്രസ് കെ. സുധാകരന്‍ പറഞ്ഞിരുന്നു. എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്കും ഡി.വൈ.എഫ്.ഐ നേതാവ് പി.പി ദിവ്യയ്ക്കുമെതിരെ കേസെടുക്കണമെന്നും ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments