KeralaNews

വിവാഹ സത്ക്കാരം നോമ്പു തുറയാക്കി അതിർവരമ്പുകൾ ഇല്ലാതെ ഒരു സ്നേഹ സംഗമം

കുന്നംകുളം: വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്നുസത്കാരം നോമ്പുതുറയാക്കി മാറ്റി തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് വ്യത്യസ്ഥമായൊരു സംഗമം. പോര്‍ക്കുളം സ്വദേശിയായ സതീഷിന്റേയുംവടക്കേക്കാട് സ്വദേശിയായ ഭവ്യയുടേയും വിവാഹത്തലേന്നാണ് നോമ്പുതുറ സംഘടിപ്പിച്ചത്.

റമദാന്‍ മാസമായതിനാല്‍ നാട്ടുകാരും സുഹൃത്തുക്കളുമായവര്‍ക്ക് വിവാഹത്തില്‍ പങ്കുകൊള്ളാമെങ്കിലും വിരുന്നുസത്കാരത്തില്‍ പങ്കെടുക്കാനാവില്ലെന്ന് വന്നതോടെയാണ് തന്റെ വിവാഹതലേന്ന് ഇഫ്താര്‍ സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വരന്‍ സതീഷ് പറയുന്നു. നോമ്പ് തുറക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ പോര്‍ക്കുളം പള്ളി ഖത്വീബ് അഷറഫ് സഖാഫിയുടെ നേതൃത്വത്തില്‍ മഗ്‌രിബ് നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് ശേഷം വധൂവരന്‍മാര്‍ക്ക് അനുഗ്രഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button