KeralaNews

സി.പി.എം ഇപ്പോള്‍ ദളിതരെ ജയിലിലടയ്ക്കുന്ന ഒരു പാര്‍ട്ടിയായി മാറി: കെ. മുരളീധരന്‍

തിരുവനന്തപുരം: പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മാര്‍ക്സിസ്റ്റുകാര്‍ ഇപ്പോള്‍ ദളിതരെ ജയിലടയ്ക്കുന്ന പാര്‍ട്ടിയായിരിക്കുകയാണെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പരിഹസിച്ചു. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അപ്രതീക്ഷിതമായി ലഭിച്ച അധികാരം സി.പി.എമ്മിനെ മത്ത് പിടിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി .

പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടും മുന്‍കാല അനുഭവങ്ങള്‍ വിലിയിരുത്തിയും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുരളീധരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button