ദുബായ്: തളര്‍ച്ചയും ക്ഷീണവും ആണ് റമദാനില്‍ ഉണ്ടാകുന്ന ഭൂരിഭാഗം റോഡപകടങ്ങള്‍ക്കും കാരണം എന്ന് ദുബായി ആര്‍.ടി.എ. വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ശ്രദ്ധക്കുറവ് ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന് ആര്‍.ടി.എ അധികൃതര്‍ പറഞ്ഞു.
വാഹനം ഓടിക്കുമ്പോള്‍ ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെട്ടാല്‍ വാഹനം നിര്‍ത്തി വിശ്രമിക്കണം എന്നും ആര്‍.ടി.എ അധികൃതര്‍ ആവശ്യപ്പെട്ടു. ശരീരത്തിന് നല്ല വിശ്രമം കൊടുത്ത ശേഷം വേണം വാഹനം ഓടിക്കാന്‍. വാഹനത്തിലെ എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമാണോ എന്നും പരിശോധിക്കണം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നും ആര്‍.ടി.എ വ്യക്തമാക്കുന്നു .
കഴിഞ്ഞ വര്‍ഷം റമദാനില്‍ 182 അപകടങ്ങള്‍ ആണ് ദുബായില്‍ നടന്നത്.പതിമൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും തൊണ്ണൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.പെട്ടന്ന് വാഹനം തിരിക്കുന്നതും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നും ആര്‍.ടി.എയുടെ കണക്കുകള്‍ പറയുന്നു
Post Your Comments