ബെയ്ജിങ്ങ് : വരള്‍ച്ചാബാധിത പ്രദേശമായ മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ കൃത്രിമ മഴ പെയ്യിക്കുവാനുള്ള സാങ്കേതിക സഹായം നല്‍കാമെന്ന് ചൈന. ബെയ്ജിങ്, ഷാങ്ഹായ്, ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെയും ഉദ്യോഗസ്ഥരുടെയും സംഘം അടുത്തിടെ മഹാരാഷ്ട്രയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
ചര്‍ച്ചകള്‍ വിജയകരമാണെങ്കില്‍ ചൈനയിലെ വിദഗ്ദ്ധര്‍ കൃത്രിമ മഴ പെയ്യിക്കുന്നത് സംബന്ധിച്ചുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ സംബന്ധിച്ച പരിശീലനങ്ങള്‍ ഇന്ത്യയിലെ കാലാനസ്ഥാ പഠന വിഭാഗത്തിന് നല്‍കും. സില്‍വര്‍ അയൊഡൈഡ് കൊണ്ട് നിര്‍മ്മിച്ച അഗ്രത്തോടുകൂടിയ പ്രത്യേക റോക്കറ്റുകള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴമേഘങ്ങളെ സൃഷ്ടിച്ച് മഴ പെയ്യിക്കുന്നത്. 1958-ലാണ് ചൈന കൃത്രിമ മഴ ചെയ്യിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവര്‍ ഈ സാങ്കേതിക വിദ്യ വിജയകരമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
Post Your Comments