പെരുമ്പാവൂര്‍: അമിയുള്‍ ഇസ്‌ളാമും ജിഷയുമായി വീടിനടുത്തുള്ള കുളിക്കടവില്‍ പ്രശ്‌നമുണ്ടായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നാട്ടുകാര്‍. ജിഷ നിത്യവും ഈ കുളിക്കടവില്‍ വരാറുണ്ടായിരുന്നെങ്കിലും അത്തരത്തില്‍ ഒരു സംഘര്‍ഷവും ഉണ്ടായതായി അറിവില്ലെന്ന് ഇവർ പറയുന്നു.
വട്ടോളിപ്പടി കനാലിലെ കുളക്കടവില്‍ ഒളിഞ്ഞു നോക്കിയതിന് സമീപവാസികളായ ഒരു സ്‌ത്രീ അമിയൂറിനെ ചെരിപ്പ് കൊണ്ട് അടിച്ചെന്നും ഇത് കണ്ട് ജിഷ ചിരിച്ചത് അയാളെ ചൊടിപ്പിച്ചെന്നും ഈ മുന്‍ വൈരാഗ്യം കൊണ്ടാണ് കൊല നടത്തിയതെന്നുമായിരുന്നു വാർത്തകൾ ,എന്നാൽ ഈ കാര്യങ്ങൾ വാര്‍ത്തയില്‍ വന്നതിന് ശേഷം മാത്രമാണ് തങ്ങൾ അറിഞ്ഞതെന്നും അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും കോളനി നിവാസികൾ പറഞ്ഞു.
ആരോടും വഴക്കുണ്ടാക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല ജിഷയെന്നും, ഇതുവരെ അന്യ സംസ്‌ഥാന തൊഴിലാളികളില്‍ നിന്നും മോശമായ ഒരു പ്രതികരണവും കുളിക്കടവിൽ ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
Post Your Comments