NewsGulf

ഗള്‍ഫ് മലയാളികള്‍ക്ക് വിമാന കമ്പനികളുടെ ഇരുട്ടടി

കൊച്ചി: പെരുന്നാളിനു നാട്ടില്‍ എത്താനിരിക്കുന്ന ഗള്‍ഫ് മലയാളികൾക്ക് വിമാന കമ്പനികളുടെ ഇരുട്ടടി. ടിക്കറ്റിന് 20,000 രൂപ വരെ കൂട്ടി സ്വകാര്യ വിമാനകമ്പനികൾക്കൊപ്പം എയര്‍ഇന്ത്യയും പ്രവാസികളെ പിഴിയുകയാണ്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയാണ് നിലവിൽ എയര്‍ഇന്ത്യയുടെ യാത്രാക്കൂലി.എന്നാൽ‍, ചെറിയ പെരുന്നാളിനോട് അടുത്ത ദിവസങ്ങളില്‍ നിരക്ക് 32,000 ആക്കിയിട്ടുണ്ട്. 13,000 രൂപയുള്ള ദുബായ് – കൊച്ചി വിമാന ടിക്കറ്റിന് 31,000 രൂപയാകും.

ഇക്കോണമി ക്ലാസിൽ 20,000 രൂപവരെയാണ് എയർ ഇന്ത്യ കൂട്ടിയിരിക്കുന്നത്. പെരുന്നാളിനൊപ്പം ഗൾഫിൽ സ്കൂൾ അവധി ആരംഭിക്കുന്നതും നിരക്ക് കുത്തനെകൂടാൻ കാരണമായിട്ടുണ്ട്. തിരക്കേറുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ നിരക്കില്‍ ഇനിയും വര്‍ധന പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button