NewsIndia

സിവയ്ക്ക് തന്നെ കണ്ടാല്‍ അച്ഛനാണെന്ന് തോന്നണ്ടേ… എങ്ങനെ തോന്നും? സോഷ്യല്‍ മീഡിയയില്‍ ചിരിതരംഗം ഉയര്‍ത്തി ഈ ക്രിക്കറ്റ്താരം

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനായിട്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം. എസ്. ധോണി അറിയപ്പെടുന്നത്. എന്നാല്‍ കടുപ്പക്കാരനായ ക്യാപ്റ്റനും കളിക്കാരനും ആയിരിക്കുമ്പോള്‍ തന്നെ വലിയ തമാശക്കാരനും കൂടിയാണ് ധോണി. അടുത്ത അഞ്ചാറ് മാസം ക്രിക്കറ്റില്ലല്ലോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് ധോണി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരങ്ങള്‍ വരെ എം.എസ് ധോണിക്ക് ഇനി ക്രിക്കറ്റൊന്നുമില്ല. ഇത്രയും നീളം കൂടിയ വെക്കേഷന്‍ കൊണ്ട് ഒരു ഗുണമുണ്ടാകും എന്ന് ധോണി കരുതുന്നു. മറ്റൊന്നുമല്ല, താനാണ് അച്ഛനെന്ന് മകള്‍ സിവയെക്കൊണ്ട് ഒന്ന് തോന്നിപ്പിക്കണം. തന്നെ കാണുമ്പോള്‍ അച്ഛനാണ് എന്ന് സിവയ്ക്ക് തോന്നുന്നില്ല എന്നാണ് ധോണി പറയുന്നത്.
സിവയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മകള്‍ ജനിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ധോണി. ലോകകപ്പിന്റെ തിരക്കും മറ്റും മാറ്റിവെച്ച് മകളെ കാണാന്‍ വരാനൊന്നും ധോണി തയ്യാറായില്ല. രാജ്യത്തിന് വേണ്ടിയുള്ള ഡ്യൂട്ടിയാണ് ആദ്യം എന്നായിരുന്നു ധോണി അന്ന് പറഞ്ഞത്. ജനിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് സിവ ധോണിയെ ആദ്യമായി കാണുന്നത്. പിന്നീട് തുടരന്‍ കളികള്‍ കൂടിയായതോടെ സിവയ്ക്ക് അച്ഛനെ അധികമൊന്നും അടുത്ത് കിട്ടിയിട്ടും ഇല്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ഏകദിന, ട്വന്റി 20 മത്സരങ്ങള്‍ മാത്രമേ കളിക്കുന്നുള്ളൂ. സിംബാവെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. പിന്നാലെ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ കൂടിയുണ്ട്. ഇത് കഴിഞ്ഞാല്‍ ഇനി ഒക്ടോബറില്‍ മാത്രമേ ധോണിയെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button