പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത മകളെ കഴുത്ത് ഞെരിച്ച് വികാരി കൊന്നുവെന്ന പരാതിയുമായി അമ്മ. 2012 ജൂലായ് 23ന് പാലക്കാട് വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദ്രാപുരം പള്ളിയില്‍ കൊല്ലപ്പെട്ട ഫാത്തിമാ സോഫിയ(17)യുടെ അമ്മ ശാന്തിറോസിലിയാണ്
വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
കോയമ്പത്തൂര്‍ രൂപതയുടെ കിഴിലുള്ള ഇടവകയില്‍ ചന്ദ്രാപുരം പള്ളിയിലെ അസി വികാരി ആരോഗ്യരാജ് പത്തുവര്‍ഷമായി തങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു. ശ്രീകൃഷ്ണ കോളേജിലെ വിദ്യാര്‍ഥിനി ആയിരുന്ന സോഫിയക്ക് ട്യൂഷന്‍ നല്‍കിയിരുന്നത് ആരോഗ്യ രാജ് ആയിരുന്നു.2012 ജൂലായ് 23ന് ആരോഗ്യരാജ് ശാന്തി റോസിലിയെ ഫോണില്‍ വിളിച്ചു സോഫിയയെ കൊന്നു എന്ന് പറഞ്ഞു.എന്നാല്‍ പള്ളിയുടെ വളപ്പില്‍ നടന്ന കൊലപാതകം പള്ളിയുടെ യശസിനെ കളങ്കപ്പെടുത്തുന്നുവെന്നാരോപിച്ച് ബിഷപ്പും കൂട്ടരും കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.
വാളയാര്‍ പോലീസും സമ്മര്‍ദ്ദത്തിന് വഴങ്ങി, ആത്മഹത്യ എന്നെഴുതി തള്ളുകയായിരുന്നു.. പ്രതിക്ക് രക്ഷപ്പെടുന്നതിന് അവസരം നല്‍കിയ കോയമ്പത്തൂര്‍ ബിഷപ്പ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് ആവശ്യമായ ശിക്ഷ നല്‍കുന്നതുവരെ പോരാട്ടം തുടരുമെന്നും ശാന്തിറോസിലി പറഞ്ഞു.
Post Your Comments