ചെന്നൈ: അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, എന്നിവയുടെ ആഭ്യമുഖ്യത്തില്‍ ജൂലായ് 13നാണ് അഖിലേന്ത്യാ തലത്തിൽ പണിമുടക്ക് നടത്തുന്നത്.
ലയനത്തിനെതിരെ എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ 45,000ഓളം ജീവനക്കാര്‍ ജൂലായ് 12നും പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. സമരത്തിന് മുന്നോടിയായി എംപ്ലോയീസ് അസോസിയേഷന്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ ജൂണ്‍ 20നും 30നും ധര്‍ണ, പ്രകടനം എന്നിവയും നടത്തും.
Post Your Comments