International

വിവാഹത്തിന് സമ്മതിക്കാത്ത കാമുകനോട് യുവതി ചെയ്തത്

പാകിസ്ഥാന്‍ : വിവാഹത്തിന് സമ്മതിയ്ക്കാത്ത കാമുകനു മേല്‍ യുവതി ആസിഡ് ഒഴിച്ചു. ഇരുപത്തഞ്ചുകാരനായ സദ്ദഖാത്ത് അലിയാണ് ആക്രമണത്തിനിരയായത്.
നാലുകുട്ടികളുടെ മാതാവായ മോമില്‍ മയിയാണ് ആസിഡ് ആക്രമണം നടത്തിയത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മുല്‍ത്താന്‍ നഗരത്തിലാണ് സംഭവം. അലിയുടെ പിറകുവശത്താണ് ആസിഡ് വീണത്. അലിക്ക് 60% പൊള്ളലേറ്റതായി ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. തന്നെ രണ്ടാം ഭാര്യയാക്കണമെന്നായിരുന്നു മയിയുടെ ആവശ്യം. എന്നാല്‍ വിവാഹിതനും പിതാവുമായ അലി വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.

പതിവുപോലെ അലി സംഭവ ദിവസവും രാത്രി മയിക്കടുത്തെത്തി. അപ്പോഴും മയി തന്റെ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ രണ്ടാം തവണയും അലി വിസമ്മതിച്ചതോടെ സമീപത്ത് കരുതിയിരുന്ന ആസിഡ് മയി അലിയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. അലിയുടെ കുടുംബത്തിന്റെ പരാതിയില്‍ മയിക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button