ന്യൂഡൽഹി: 1984 ലെ സിഖ് കൂട്ടക്കൊലയിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവ് കമൽനാഥ് പഞ്ചാബിലെ പാർട്ടി ചുമതല രാജിവച്ചു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കമല്‍നാഥിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെ ചുമതല സോണിയ നല്‍കി മൂന്നു ദിവസം തികയും മുന്‍പാണ് രാജി.
1984 ലെ സിഖ് കലാപത്തിൽ ഡൽഹിയിലെ രാഗാബ്ഗഞ്ച് ഗുരുദ്വാരയിലേക്ക് ആക്രമണത്തിനായി പാർട്ടി അണികളെ നയിച്ചത് കമൽനാഥാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് രണ്ട് ദിവസം മുമ്പാണ്.
കമല്‍നാഥിന്റെ രാജി സോണിയ ഗാന്ധി അംഗീകരിച്ചതായി പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. കമല്‍ നാഥിന് ചുമതല നല്‍കിയതിനെതിരെ സിഖ് സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
Post Your Comments