തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ കേരള ജലവിഭവ വകുപ്പും ഒരുങ്ങുന്നു. ജല നിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചതിനു പിന്നാലെയാണിത്.ഡാമിന്‍റെ ബലവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം വീണ്ടും ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തിയ സംഘത്തിന്‍റെ പരിശോധന എന്ന ആവശ്യം ശക്തമായി ഉയര്‍ത്തും.പ്രകോപനത്തിനു ശ്രമിക്കാതെ നിയമപരമായി മുന്നോട്ടു പോകാനാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡാമുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തിരുത്തപ്പെട്ടിരുന്നു. അടിസ്ഥാന വിവരങ്ങളില്‍ വന്ന മാറ്റങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാണിക്കാ തെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചാണ് കേരളം വാദിച്ചത്.ഇതോടെ അടിസ്ഥാനവിവരങ്ങളുടെ ആനുകൂല്യം തമിഴ്നാടിനു ലഭിക്കുകയും ചെയ്തു. നിയമ വിദഗ്ധര്‍ പലപ്പോഴായി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചെങ്കിലും പ്രാധാന്യം നല്‍കാന്‍ കേരളത്തിനായിട്ടില്ല.നേരത്തെ കേസ് നടത്തിപ്പിലെ വീഴ്ചയും ശക്തമായ ഇടപെടലിന്‍റെ അഭാവവും സംസ്ഥാന താത്പര്യങ്ങളെ ബാധിച്ചിരുന്നു. വിദഗ്ധ സമിതിയുടെ കണ്ടെത്തലും കേരളത്തിനു പ്രതികൂലമായി. തമിഴ്നാട് ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടിനെ മുന്‍കൂട്ടി കണ്ടു പ്രതിരോധിക്കാന്‍ കേരളത്തിനു കഴിഞ്ഞിരുന്നില്ല.
മുല്ലപ്പെരിയാര്‍ ഡാമിനു സമാനമായ ഡാമോ ഇതിനു സമാനമായ നിയമ പോരാട്ടമോ ചൂണ്ടിക്കാണിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ നിയമ പരിശോധനയുടെ ആനുകൂല്യം തമിഴ്നാടിന്‍റെ വാദത്തിന് അനുകൂലമായി. രാഷ്ട്രീയ സ്വാധീനവും തമിഴ്നാടിനു ഗുണകരമായി. ഡാമിന്‍റെ ബലക്ഷയം അടക്കമുള്ള വിഷയങ്ങളില്‍ തമിഴ്നാട് കേന്ദ്രവുമായി ബന്ധപ്പെട്ടു പിന്തുണ ഉറപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുകള്‍ പോ ലും പലപ്പോഴും അവഗണിക്കപ്പെട്ടു. ഈ സാഹചര്യം വ്യക്തമായതോടെയാണു ജല വിഭവ വകുപ്പ് ശക്തമായ ഇടപെടലിനു തയാറെടുക്കുന്നത്.
നിയമപരമായും രാഷ്ട്രീയമായും ഇടപെടല്‍ നടത്തും.അന്താരാഷ്ട്ര ഇടപെടലിനുള്ള അവസരവും കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍കൈയില്‍ ഉഭയ കക്ഷി ചര്‍ച്ചയ്ക്കുള്ള സാഹചര്യവും സൃഷ്ടിക്കുന്നതിനാണ് കേരളം പ്രാധാന്യം നല്‍കുന്നത്. ഇതിനായുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
Post Your Comments