NewsIndia

വിവാദ പരാമര്‍ശം;സാധ്വി പ്രാചിക്കെതിരെ കേസ്

ന്യൂഡല്‍ഹി: സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന് സാധ്വിപ്രാചിക്കെതിരെ എഫ്.ഐ .ആര്‍ രജിസ്റ്റര്‍ ചെയ്തു. ബഹുജന്‍ മുക്തി മോര്‍ച്ച പ്രവര്‍ത്തകന്‍ സന്ദീപ് കുമാറിന്റെ പരാതിയിലാണ് സാധ്വി പ്രാചിക്കെതിരെ കേസെടുത്തത് . ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 A(വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക) ,153 B(ദേശീയോദ്ഗ്രഥനത്തെ അപായപ്പെടുത്തുന്ന രീതിയില്‍ അസത്യ പ്രസ്താവന നടത്തല്‍) വകുപ്പുകള്‍ ചേര്‍ത്താണ് കേസ് .

ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്ലിം വിമുക്തമാക്കാനുള്ള സമയമാണെന്നുമാണ് പ്രാചി പറഞ്ഞത്.ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രാചിയുടെ വിവാദ പ്രസംഗം.ഖാണ്‍പൂര്‍ എം.എല്‍.എ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പിയന്‍റ വീട് അക്രമിക്കപ്പെട്ടിരുന്നു.ഇൗ സംഭവങ്ങള്‍ നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button