Kerala

സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം ; ആറ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

മലപ്പുറം : ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം. മലപ്പുറം ജില്ലയില്‍ ഇംഗ്ലീഷ് സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ഥികളെയാണ് പിടികൂടിയത്. മാവണ്ടിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു വിദ്യാര്‍ഥികളും വളാഞ്ചേരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് ഒരു വിദ്യാര്‍ഥിയുമാണ് ആള്‍മാറാട്ടം നടത്തിയത്.

കഴിഞ്ഞ ദിവസം നടന്ന സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാല് കുട്ടികളെ പിടികൂടിയിരുന്നു. തുടര്‍ന്നാണ് ജില്ലയിലെ പരീക്ഷ നടക്കുന്ന സ്‌കൂളുകളില്‍ പരിശോധന കര്‍ശനമാക്കിയത്. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളാണ് തട്ടിപ്പ് നടത്തി സേ പരീക്ഷ എഴുതാന്‍ എത്തുന്നത്. ആള്‍മാറാട്ടം നടത്തിയവര്‍ക്കെതിരെയും പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button