ന്യൂഡൽഹി: പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കാന്‍ കേന്ദ്ര നിര്‍ദേശം. ഖാദി വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഖാദി യൂണിഫോമിലേക്ക് മാറണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നിര്‍ദേശം നടപ്പിലാകുമ്പോള്‍ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാരാവും ഖാദി യൂണിഫോം ധരിക്കേണ്ടിവരിക. ഈ പദ്ധതി ഖാദി മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുമെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ്കുമാര്‍ സക്‌നേന പറഞ്ഞു.
Post Your Comments