Technology

251 രൂപയുടെ സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് കമ്പനി

ന്യൂഡല്‍ഹി : ജൂണ്‍ 28 മുതല്‍ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് കമ്പനി. ജൂണ്‍ 28ന് ഫോണ്‍ അയച്ചുതുടങ്ങുമെന്നും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്‍കി ഫോണ്‍ കൈപ്പറ്റാമെന്നും കമ്പനി ഡയറക്ടര്‍ മോഹിത് ഗോയലാണ് അറിയിച്ചത്.

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന അവകാശവാദവുമായി ഫെബ്രുവരിയിലാണ് റിംഗിങ് ബെല്‍സ് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്ക് ചെയ്യാനായി കമ്പനി സൈറ്റും തുറന്നിരുന്നു. 30,000 പേര്‍ പണമടച്ച് ഫോണിന് ബുക്ക് ചെയ്തതായി റിംഗിങ് ബെല്‍സ് അവകാശപ്പെടുന്നു. ഉപഭോക്താക്കളുടെ തള്ളിക്കയറ്റം കാരണം കമ്പനിയുടെ സൈറ്റ് തകരുകയും ചെയ്തിരുന്നു.

എന്നാല്‍ 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുക അസാധ്യമാണെന്നും കമ്പനി തട്ടിപ്പാണെന്നുമുള്ള വാദമുയര്‍ന്നതോടെ റിംഗിങ് ബെല്‍സ് വിവാദത്തിലായി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണ് ഫ്രീഡം 251 എന്ന വാദവുമായെത്തിയ സ്മാര്‍ട്ട്‌ഫോണിനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയതോടെ പണമടച്ചവര്‍ക്ക് കമ്പനി പണം തിരികെ നല്‍കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. നിലവില്‍ ഏഴു കോടിയിലേറെ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് റിംഗിങ് ബെല്‍സ് പറയുന്നത്. നികുതിയിളവുകളും ഓണ്‍ലൈന്‍ വില്‍പനയും മറ്റുമാണ് കുറഞ്ഞ വിലയില്‍ ഫോണ്‍ വിപണനം നടത്താന്‍ സഹായകമാകുന്നതെന്നാണ് കമ്ബനി വിശദീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button