Kerala

ജിഷയുടെ കൊലപാതകം : അന്വേഷണം ആശുപത്രികളിലേക്ക്

പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തിനു ശേഷം കൊലയാളി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ആശുപത്രികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

കൊലപാതകത്തിനിടെ കൊലയാളിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്ന നിഗമനം പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്കു നീങ്ങുന്നത്. കൊലപാതകം നടന്ന ദിവസം ദിവസം ഉച്ചയ്ക്കു ശേഷം ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ പരിശോധനയ്ക്ക് എത്തിയവരെക്കുറിച്ചാണു പോലീസ് പരിശോധിക്കുന്നത്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധനയില്‍ നോക്കുന്നുണ്ട്.

സംഭവം നടന്ന ദിവസം സമീപ പ്രദേശങ്ങളില്‍ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന തുടരുന്നുണ്ട്. പെരുമ്പാവൂര്‍ ട്രാഫിക് സ്‌റ്റേഷനിലാണ് ഇതു നടക്കുന്നത്. തൊഴിലാളികളെ കോണ്‍ട്രാക്ടര്‍മാര്‍ തന്നെയാണു പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുന്നത്. ഇതിനകം നൂറിലധികം പേരെ പരിശോധന നടത്തി. പരിശോധന വരുന്ന ദിവസങ്ങളില്‍ വ്യാപിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button