KeralaNews

സംസ്ഥാനത്തെ ആദ്യ ഗവ. പോളിടെക്‌നിക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഗവണ്‍മെന്റ് പോളിടെക്‌നിക് അടച്ചു പൂട്ടല്‍ഭീഷണിയില്‍. വട്ടിയൂര്‍ക്കാവിലെ സെന്‍ട്രല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്. കലാലയത്തില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുളള പ്രവേശന നടപടികള്‍ നിലവില്‍ അവതാളത്തിലാണ്.കഴിഞ്ഞ സര്‍ക്കാറിന്റെ അലംഭാവമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ഏപ്രില്‍ 18നകം കോളേജ് സംബന്ധമായ വിവരങ്ങള്‍ കേന്ദ്ര കൗണ്‍സിലിനെ അറിയിക്കാനായിരുന്നു നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ അതു പ്രാവര്‍ത്തികമായിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. ഇതിനു പുറമെ അധ്യാപകരുടെ എണ്ണം കുറവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതിയും സ്ഥാപനത്തിനെതിരെ ഉയരുന്നുണ്ട്.

അതേ സമയം പ്രദേശത്തെ മറ്റു പോളിടെക്‌നിക്കുകളില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചതോടെ വട്ടിയൂര്‍ക്കാവിലേക്കെത്തേണ്ട പല മികച്ച വിദ്യാര്‍ഥികളും സ്വകാര്യ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയിരിക്കുകയാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പോളിടെക്‌നിക്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ സിവില്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ ഇലക്ട്രിക് എഞ്ചിനീയറിംഗ്,ഇലക്ട്രിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ടെക്‌സ്‌റ്റൈല്‍സ് ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് 1958 ല്‍ സ്ഥാപിച്ച വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button