ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ നിന്നുള്ള ആദ്യ മുസ്ലീം പൈലറ്റായി ചരിത്രം സൃഷ്ടിച്ച് ഇറാം ഹബീബ്. ഇതുവരെ രണ്ട് വനിതാ പൈലറ്റുകളാണ് കാശ്മീരില്‍ ആകെയുള്ളത്. എന്നാല്‍ ആദ്യ മുസ്ലീം വനിതയായ പൈലറ്റ് എന്ന പ്രത്യേകതയാണ് 33 കാരിയായ ഇറാമിനുള്ളത്. സെപ്തംബര്‍ മുതല്‍ ഇന്‍ഡിഗോയിലാണ് ഇറോം വിമാനം പറത്തുക.
2016ലാണ് കാശ്മീരിലെ ആദ്യത്തെ വനിതാ പൈലറ്റായി തന്‍വി റെയ്‌ന വിമാനം പറത്തിയത്. പണ്ഡിറ്റായ റെയ്‌ന എയര്‍ ഇന്ത്യയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. കൂടാതെ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിഷ അസീസ് എന്ന യുവതി സംസ്ഥാനത്തെ ഏറ്റവും പ്രായ കുറവുള്ള സ്റ്റുഡന്റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു.
ഫോറസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ശേഷമാണ് ഇറാം തന്റെ സ്വപ്‌ന ചിറകുകള്‍ക്ക് ജീവന്‍ നല്‍കിയത്. പൈലറ്റാവുക എന്നത് തന്റെ ബാല്യകാലത്തെ സ്വപ്‌നമായിരുന്നു എന്ന് ഇറാം ഹബീബ് പറഞ്ഞു. പൈലറ്റാകാനെത്തിയ താന്‍ കാശ്മീര്‍ സ്വദേശിയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും അതിശയപ്പെട്ടെന്നും അവര്‍ പറഞ്ഞു. യു.എസിലാണ് ഇറാം തന്റെ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഡല്‍ഹിയിലെ വാണിജ്യ പൈലറ്റ് ലൈസന്‍സിനുള്ള ക്ലാസ്സുകളും എടുത്തു നല്‍കുന്നുണ്ട്.
ALSO READ:കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനം; പൈലറ്റിന്റെ മനോധൈര്യം വെളിവാക്കുന്ന വീഡിയോ പുറത്ത്
Post Your Comments