Kerala

ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ച മന്ത്രി സുധാകരന് യുവമോര്‍ച്ചയുടെ സമ്മാനം

അമ്പലപ്പുഴ ● ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ച് സംസാരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് യുവമോര്‍ച്ച അടിവസ്ത്രങ്ങള്‍ സമ്മാനിച്ചു. പ്രതീകാത്മക സമരമെന്ന നിലയിലാണ് അടിവസ്ത്രങ്ങള്‍ കൊറിയറായി അയച്ചു കൊടുത്തത്. യുവമോർച്ച അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയാണ് വ്യത്യസ്ത രീതിയില്‍ പ്രതിഷേധം അറിയിച്ചത്. ഹൈന്ദവ സമൂഹത്തെ ഇനിയും അധിക്ഷേപിച്ചാൽ ശക്തമായ സമരം ആരംഭിക്കുമെന്നും യുവമോര്‍ച്ച മുന്നറിയിപ്പ് നല്‍കി.

ഹിന്ദു സന്യാസിമാര്‍ അടിവസ്ത്രം ഉപയോഗിക്കാത്തവരെന്നായിരുന്നു സുധാകരന്റെ പരാമർശം. ക്രിസ്ത്യന്‍, മുസ്ലിം പുരോഹിതര്‍ മാന്യമായി വസ്ത്രം ധരിക്കുന്നവരാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അമ്പലപ്പുഴയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button