വാഷിങ്ടണ്‍: ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. ചൈന അവരുടെ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളുകയാണെന്നും അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ കടത്തിക്കൊണ്ടുപോയി അമേരിക്കന്‍ കമ്പനികള്‍ക്ക് ഭീമമായി ചുങ്കം അടിച്ചേല്‍പ്പിച്ച് അവിടെ ബിസിനസ് നടത്തുകയാണെന്നും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. പിറ്റ്‌സ്ബര്‍ഗില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ചൈനയെ കടന്നാക്രമിച്ചത്.
ഏറ്റവും വലിയതും മികച്ച രീതിയിലും ബിസിനസ് ദുരുപയോഗം ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനയുടെ ചെറുപതിപ്പാണ് മെക്‌സികോയെന്ന് പറഞ്ഞ ട്രംപ് ജപ്പാന്‍, ജര്‍മ്മന്‍, സൗദി, ഇറാന്‍ എന്നീ രാജ്യങ്ങളെയും വിമര്‍ശിച്ചു. സ്വതന്ത്ര വ്യാപാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും പക്ഷേ അത് സത്യസന്ധമായിരിക്കണം. ചൈന സ്റ്റീല്‍ ഉത്പന്നങ്ങള്‍ ഭീമമായ തോതില്‍ ഇവിടെക്കൊണ്ടുവന്ന് തള്ളേണ്ടതില്ല. നന്നായി പെരുമാറിയില്ലെങ്കില്‍ നമ്മള്‍ അവര്‍ക്ക് നികുതി ചുമത്തും. അവര്‍ നമ്മള്‍ക്ക് നികുതി ചുമത്തുന്നുണ്ട്. ചൈനയ്ക്ക് ഒബാമയോട് ബഹുമാനമില്ലെന്നും കുശാഗ്രബുദ്ധിക്കാരിയായ ഹിലരിയെ വിശ്വാസമില്ലെന്നും ട്രംപ് പറഞ്ഞു.
Post Your Comments