Kerala

അധ്യാപകന്റെ ആത്മഹത്യ ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലം : കൊല്ലത്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച അധ്യാപകന്റെ മാതാവ് ഭാര്യയ്ക്കും എക്‌സൈസ് അസോസിയേഷന്‍ നേതാവിനുമെതിരെ പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിലാണ് അധ്യാപകനായ പവിഴ ചന്ദ്രന്‍ ആത്മഹത്യ ചെയ്തത്.

പവിഴ ചന്ദ്രന്റെ മരണത്തിന് കാരണം എക്‌സൈസ് ജീവനക്കാരിയായ ഭാര്യ ശ്രീജയും കാമുകനായ എക്‌സൈസ് അസോസിയേഷന്‍ നേതാവ് ടിഎസ് ബൈജുവുമാണെന്നാണ് ഋഷി രാജ് സിംഗിന് നല്‍കിയ പരാതിയില്‍ മാതാവ് സരസമ്മ ചൂണ്ടിക്കാണിക്കുന്നത്. പവിഴചന്ദ്രന്റെ ആത്മഹത്യ കുറിപ്പും ടിഎസ് ബൈജുവിന്റെ സ്പിരിറ്റ് മാഫിയ ബന്ധം ചൂണ്ടിക്കാട്ടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം കൈമാറി. ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മകന്‍ മരിച്ചതെന്ന് സരസമ്മ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button